Type Here to Get Search Results !

Bottom Ad

വാഹനങ്ങളില്‍ ഇരുഭാഗങ്ങളില്‍ നിന്നും ഇന്ധനം നിറയ്ക്കാം


മസ്‌കത്ത്  : (www.evisionnews.co) ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ പെട്രോള്‍ സ്റ്റേഷനുകളില്‍ ഇനി ഇരുഭാഗങ്ങളില്‍ നിന്നും ഇന്ധനം നിറയ്ക്കാം. ഖുറം ഹൈറ്റ്സ്, സമാഈല്‍, സുഹാര്‍, ബുറൈമി ഹൈവെ എന്നിവിടങ്ങളിലെ 18 പെട്രോള്‍ പമ്പുകളിലാണ് പുതിയ സംവിധാനം. ഇന്ധനം നിറക്കാന്‍ മിനുട്ടുകളോളം കാത്ത് നില്‍ക്കുന്നതിന് പരിഹാരമുണ്ടാകും.

ഭാവിയില്‍ രാജ്യത്തിന്റെ കൂടുതല്‍ മേഖലകളില്‍ ഇത്തരം സംവിധാനം ആരംഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഒമാന്‍ ഓയില്‍ റീട്ടെയ്ല്‍ മാനേജര്‍ ഹുസൈന്‍ ബിന്‍ ജമ അല്‍ ഇസഹാഖി പറഞ്ഞു. നിലവില്‍ 189 പെട്രോള്‍ സ്റ്റേഷനുകളും 106 അഹ്ലൈന്‍ കണ്‍വീനിയന്‍സ് സ്റ്റോറുകളുമാണ് ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad