Type Here to Get Search Results !

Bottom Ad

പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍; ഇനി ദുബായ് മാളില്‍ എളുപ്പത്തിലെത്താം


ദുബായ്: (www.evisionnews.co) ഇനി ദുബായ് മാളില്‍ എളുപ്പത്തിലെത്താം. സന്ദര്‍ശകര്‍ക്കായി ദുബായ് മാള്‍ ഇറക്കിയ പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ് സന്ദര്‍ശകര്‍ക്കുള്ള വഴികാട്ടിയാവുന്നത്.

പുതുതായി ആരംഭിച്ച ദുബായ് ക്രീക്ക് ടവര്‍ മാതൃക ഉള്‍പ്പെടെ 1,200 സ്റ്റോറുകള്‍, 200 എഫ് ആന്‍ഡ് ബി ഔട്ട്ലെറ്റുകള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ഇടങ്ങളിലേക്ക് വഴിതിരിച്ചുവിടുന്ന നൂതനവും സുഗമവുമായ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് എന്നിവയില്‍ ഈ ആപ്പ് ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് വളരെ ലളിതമായി മാളിലേക്ക് വഴി കാണിക്കും. ഇന്‍ഡോര്‍ ജി.പി.എസ്. സംവിധാനം പോലെ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഈ ആപ്ലിക്കേഷനു പിന്നിലുള്ളത്. സന്ദര്‍ശകര്‍ക്ക് നൂതന ഡിജിറ്റല്‍ ടെക്നോളജി പരിചയപ്പെടുത്തുന്നതിലൂടെ സൗജന്യ വൈ ഫൈ കൂടാതെ, വിപുലമായ ഡിജിറ്റല്‍ വിദ്യ ഉപയോഗിച്ച് യാത്ര ആനന്ദകരമാക്കുകയാണ് ഈ ആപ്ലിക്കേഷന്‍.

മാളിനകത്തെ ഏതു കാര്യവും വിരല്‍ത്തുമ്പിലെത്തുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ എളുപ്പമാണെന്ന് മാത്രമല്ല, ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ചില്ലറ വ്യാപാരികളെ എളുപ്പം കണ്ടെത്താന്‍ സാധിക്കുന്നു. ഏതെങ്കിലും പ്രൊമോഷനുകളോ അല്ലെങ്കില്‍ ഇവന്റുകളോ തത്സമയം അറിയാനും അവയ്ക്ക് വേണ്ടുന്ന ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം. ദുബായ് മാളിലെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നാണ് ദുബായ് ക്രീക്ക് ടവര്‍ മാതൃക.

ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തിലുള്ള കെട്ടിടമായാണ് ക്രീക്ക് ടവര്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിദഗ്ധ എന്‍ജിനീയര്‍മാര്‍ അലൂമിനിയത്തില്‍ 3ഡി മികവോടെ നിര്‍മിച്ച ഈ മാതൃകയ്ക്ക് 3,000 കിലോ ഭാരമാണുള്ളത്. ഇപ്പോള്‍ ദൃശ്യങ്ങള്‍വഴി 16 എല്‍.ഇ.ഡി. സ്‌ക്രീനുകളുടെ സഹായത്തോടെയാണ് മാള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇനി ഇവയെല്ലാം ദുബായ് മാളിനുവേണ്ടിയുള്ള സൗജന്യ ആപ്പ് വഴി സാധ്യമാകും. ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേസ്റ്റോര്‍ എന്നിവയിലൂടെ ഡൗണ്‍ലോഡ് ചെയ്താല്‍ ഇനി നിങ്ങള്‍ക്ക് ദുബായ് മാള്‍ സുഗമമായി കണ്ടുമടങ്ങാം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad