Type Here to Get Search Results !

Bottom Ad

എസ്‍സി, എസ്ടി വിഭാഗത്തിൽപെട്ടവർക്ക് ആർമിയിൽ സംവരണം നൽകണം: കേന്ദ്രമന്ത്രി രാംദാസ് അതാവ്‍ലെ

ന്യൂഡൽഹി:(www.evisionnews.co) എസ്‍സി, എസ്ടി വിഭാഗത്തിൽപെട്ടവർക്ക് ഇന്ത്യൻ ആർമിയിൽ സംവരണം നൽകണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അതാവ്‍ലെ. സംവരണം ഉടൻ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്ന് രാംദാസ് അതാവ്‍ലെ പറഞ്ഞു. തന്റെ സമൂഹം രാജ്യത്തെ സേവിക്കണമെന്നത് അംബേദ്കറിന്റെ ആഗ്രമായിരുന്നു എന്ന കാര്യം ഓർമിപ്പിച്ച രാംദാസ് അതാവ്‍ലെ യുവാക്കളോട് പട്ടാളത്തിൽ ചേരാൻ ആഹ്വാനം ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എസ്‍സി, എസ് ടി സംവരണം നടപ്പാക്കണമെന്നും രാംദാസ് അതാവ്‍ലെ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad