മഞ്ചേശ്വരം:(www.evisionews.co)പൈവളിഗെയിൽ അഭിഭാഷകന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. മംഗളൂരുവിലെ അഭിഭാഷകനും പൈവളിഗെ കുരുടപദവ് സ്വദേശിയുമായ സദാശിവ റാവു (55) വിനെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കാണാതായ സദാശിവ റാവുവിനു വേണ്ടി വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് അഭിഭാഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാസുദേവ റാവു ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ. മക്കള്‍: പൂജ, ശ്രീജ. സഹോദരങ്ങള്‍: വെങ്കട്ടരാമണ, സീതാരാമ, വിദ്യ, ശ്യാമള, ജയലക്ഷ്മി

Post a Comment
0 Comments