Type Here to Get Search Results !

Bottom Ad

സ്​ത്രീയാണെന്ന പരിഗണന നൽകിയില്ല,പ്രതിപക്ഷം തന്നെ വളഞ്ഞിട്ട്​ ആക്രമിച്ചു– കെ.കെ ശൈലജ

തിരുവനന്തപുരം: (www.evisionnews.co)ബാലാവകാശ കമീഷൻ നിയമനവിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്​ തെളിഞ്ഞുവെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്​ത്രീയാണെന്ന പരിഗണനപോലുമില്ലാതെ പ്രതിപക്ഷം ത​ന്നെ വളഞ്ഞിട്ട്​ ആക്രമിക്കുകയായിരുന്നു. വ്യക്തിഹത്യ നടത്തിയ പ്രതിപക്ഷത്തിനെതിരെ നിയമനടപടി ആ​ലോചിക്കുന്നുണ്ട്​. താൻ ചെയ്യാത്ത കുറ്റത്തിനാണ്​ തന്നെ പ്രതിപക്ഷം ആക്രമിച്ചതെന്നും അതിനു പികിൽ മറ്റ്​ പലതുമുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.തെറ്റാണ്​ താൻ ചെയ്​തതെങ്കിൽ കോടതി പറയുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്ന്​ നേരത്തെ വ്യക്തമാക്കിയതാണ്​. കമീഷൻ നിയമനത്തിന്​ കാലാവധി നീട്ടിയത്​ കൂടുതൽ നല്ല അപേക്ഷകർ എത്തട്ടേയെന്ന്​ കരുതിയാണെന്നും കോടതി തനിക്ക്​ എതിരായ പരാമർശങ്ങൾ നീക്കം ചെയ്​തതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.ബാലാവകാശ കമീഷന്‍ അംഗങ്ങളുടെ നിയമന അപേക്ഷക്കുളള തിയതി നീട്ടിയത്​ ദുരുദ്ദേശപരമായ നടപടിയല്ലെന്ന്​ കോടതി തന്നെ നിരീക്ഷിച്ചിരിക്കുന്നു. നിയമനത്തിൽ ഒരു തരത്തിലുള്ള ക്രമക്കേടുമുണ്ടായിട്ടില്ല. എല്ലാം ശരിയായ രീതിയിലാണ്​ നടന്നത്​. അഭിമുഖത്തിലൂടെ യോഗ്യതയും മുൻ പരിചയവും മറ്റ്​ രേഖകളും പരിശോധിച്ചാണ്​ കമീഷനംഗങ്ങളെ നിശ്ചയിച്ചത്​. കോടതിയിൽ ഇക്കാര്യങ്ങൾ രേഖാമൂലം അറിയിച്ചിട്ടുണ്ട്​. കോടതിക്ക്​ അത്​ ബോധ്യമായിട്ടില്ലെങ്കിൽ നിയമപരമായി അയാളെ നീക്കം ചെയ്യുന്നതിൽ പ്രയാസമില്ല.പ്രതിപക്ഷം ആരോഗ്യവകുപ്പിലെ ഒരോ നിയമനങ്ങളും ചികഞ്ഞ്​ നടക്കുകയാണ്​. എന്നാൽ എല്ലാം ശരിയായ രീതിയിലാണ്​ നടക്കുന്നതെന്ന്​ തനിക്ക്​ ഉറപ്പുണ്ട്​. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല വാർത്താസമ്മേളനത്തിൽ തനിക്കെതിരെ ചുണ്ടിക്കാട്ടിയ ഫയൽ കൃത്രിമമാണ്​. ​ആ​രോഗ്യവകുപ്പിൽ നിന്നുമല്ലാത്ത കാര്യം എഴുതിച്ചേർത്താണ്​ അദ്ദേഹം മാധ്യമങ്ങളെ കാണിച്ചത്​. ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന കേരളത്തിലെ പ്രതിപക്ഷം ഇതിനുള്ള മറുപടി ജനങ്ങളോട്​ പറയേണ്ടിവരുമെന്നും ശൈലജ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad