കാസർകോട്:(www.evisionnews.co)വ്യക്തിവൈരാഗ്യത്തിന്‍െ്‌റ പേരില്‍ സ്‌കൂള്‍ മാനേജര്‍ പുറത്താക്കിയ അധ്യാപികയെ വനിതാ കമ്മീഷന്‍ ഇടപെ'തിനെ തുടർന്ന് തിരിച്ചെടുക്കും.വനിത കമ്മീഷന്‍ അംഗം ഡോ: ലിസി ജോസിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അധ്യാപികയെ തിരിച്ചെടുക്കുന്നതിന് പുറമെ മൂന്ന് വര്‍ഷമായി ജോലി ചെയ്തവകയില്‍ അധ്യാപികയ്ക്കു ലഭിക്കുവാനുള്ള മുഴുവന്‍ തുകയും നല്‍കുവാനും സ്‌കൂള്‍ ചെയര്‍മാന്‍ സമ്മതിച്ചു. കുമ്പളയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയുടെ പരാതിയില്‍ ചെയര്‍മാനോട് അടുത്ത സിറ്റിംഗില്‍ ഹാജരാകുവാനും കമ്മീഷന്‍ നിര്‍ദേശിച്ചു. മാനേജര്‍ക്കെതിരെ അധ്യാപികയുടെ മറ്റൊരു പരാതി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുന്ന തിനാല്‍ അത് പരിഗണിച്ചില്ല.

Post a Comment
0 Comments