Type Here to Get Search Results !

Bottom Ad

കട്ടപ്പനയില്‍ 18 കിലോ ഹാഷിഷ് ഓയിലുമായി ശിവസേനാ നേതാവ് അടക്കം മൂന്നുപേര്‍ പിടിയില്‍

കട്ടപ്പന;(www.evisionnews.co)  ഇടുക്കി  കട്ടപ്പനയില്‍ വന്‍ ഹാഷിഷ് വേട്ട. ശിവസേനാ നേതാവും അഭിഭാഷകനും അടക്കം അടക്കം മൂന്നുപേര്‍ പിടിയില്‍. 18 കിലോ ഹാഷിഷ് ഓയില്‍ ആണ് പിടികൂടിയത്. ശിവസേനാ നേതാവ് അഞ്ചുമാഷ്, നെടുങ്കണ്ടത്തെ അഭിഭാഷകന്‍ അഡ്വ. ബിജുമോന്‍, ജില്ലാ ബാങ്ക് ശാന്തന്‍പാറ ശാഖയിലെ ജീവനക്കാരന്‍ അബിന്‍ ദിവാകരന്‍ എന്നിവരാണ് പിടിയിലായത്.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നുപുലര്‍ച്ചെ കട്ടപ്പന ഡിവൈഎസ്പിയുടെ ഷാഡോ പൊലീസ് സംഘം രാമയ്ക്കല്‍മേട്ടില്‍ നിന്നാണ്ഹാഷിഷ് ഓയില്‍ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.പിടികൂടിയ ഹാഷിഷ് ഓയിലിന് മയക്കുമരുന്ന് വിപണയില്‍ കോടികള്‍ വിലവരും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad