വൈക്കം:(www.evisionnews.co) വിവാദ വിഡിയോ ചിത്രീകരിച്ച രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് വൈക്കം പൊലീസില്‍ പരാതി നല്കി. അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും വിഡിയോ ചിത്രീകരിച്ചു പുറത്തുവിട്ടുവെന്നാണ് പരാതി. പ്രാഥമിക പരിശോധനയ്ക്കുശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നു പൊലീസ് അറിയിച്ചു.
ഹാദിയ കേസിൽ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നതിനിടെയാണ് രാഹുൽ ഈശ്വർ അവരുടെ വീടു സന്ദർശിച്ച് വിഡിയോ ചിത്രീകരിച്ചത്. എക്സ്ക്ലൂസീവ് അഭിമുഖമെന്ന ടാഗ്ലൈനോടെ വിഡിയെ ദേശീയ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇതു പുറത്തുവന്നതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്
Post a Comment
0 Comments