Type Here to Get Search Results !

Bottom Ad

ഒാണത്തോടു കൂടി മുഴുവൻ പെൻഷനുകളും കുടിശ്ശിക തീർത്തുകൊടുക്കും -ധനമന്ത്രി തോമസ്​ ഐസക്

തിരുവനന്തപുരം:(www.evisionnews.co) സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അസംഘടിത മേഖലയിലെ സാധാരണക്കാരുടെ ആനുകൂല്യങ്ങളിൽ ഒരു കുറവും വരുത്തി​െല്ലന്ന്​ ധനമന്ത്രി ഡോ. തോമസ്​ ഐസക്​​. നിയമസഭയിൽ ഉപധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​. അടുത്ത ഒാണത്തോടുകൂടി കർഷക പെൻഷൻ ഉൾപ്പെടെ മുഴുവൻ ക്ഷേമ പെൻഷനുകളും കുടിശ്ശിക ഇല്ലാതെ കൊടുത്തുതീർക്കും. സാമൂഹിക സുരക്ഷ ചെലവുകളിൽ കുറവുവരുത്താതെ നിക്ഷേപരംഗത്ത്​ വലിയ കുതിപ്പുണ്ടാക്കും. പശ്ചാത്തല വികസനം സൃഷ്​ടിച്ച്​ പുതിയ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക്​ ആകർഷിക്കും. റവന്യൂ കമ്മി നിലനിൽക്കുന്ന സാഹചര്യത്തിൽ വികസനപ്രവർത്തനങ്ങൾക്കു വേണ്ടി പണം തികയാത്ത സാഹചര്യമുണ്ട്​. അതുകൊണ്ടാണ്​ ഇൗ സർക്കാർ പുതിയ സമീപനം സ്വീകരിച്ചത്​. അതുകൊണ്ടാണ്​ ബജറ്റിന്​ പുറത്ത്​ വായ്​പയെടുത്ത്​ കിഫ്​ബി വഴി ചെയ്യാൻ ശ്രമിക്കുന്നത്​. ആദ്യവർഷംതന്നെ 50,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മൂന്നു വർഷംകൊണ്ട്​ ഇവ പൂർത്തിയാക്കാനാകും. ഇനിയുള്ള ഒാരോ മാസവും 1500 -2000 കോടിയുടെ  പ്രവൃത്തികൾ ടെൻഡർ ചെയ്യാനാണ്​ ശ്രമിക്കുന്നത്​. കേരളം ഒഴുക്കിനെതിരെ നീന്തുന്ന സംസ്ഥാനമാണ്​.ഇന്ത്യയിൽ ബി.ജെ.പിക്ക്​ അധികാരത്തിൽ വരാൻ കഴിയുമെന്ന്​ പറയാൻ പറ്റാത്ത സംസ്ഥാനം കേരളം മാത്രമാണ്​. അതു നമ്മുടെ മതനിരപേക്ഷതയുടെയും പുരോഗമന രാഷ്​ട്രീയത്തി​​െൻറയും ശക്തിയാണ്​. ക്ഷേമത്തോടൊപ്പം ഇന്ത്യയിൽ ഏറ്റവും വളർച്ച വേഗമുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റും. കേരളത്തി​​െൻറ ധനസുസ്ഥിരത പൂർണമായും കഴിഞ്ഞ യു.ഡി.എഫ്​ ഭരണത്തോടെ തകിടം മറിഞ്ഞു. അത്​ പുനഃസ്ഥാപിക്കുന്നതിനുള്ള പരി​ശ്രമമാണ്​ നടത്തുന്നത്​. ധന ദൃഢീകരണം കൊണ്ടുവരുന്നതിന്​ അടുത്ത വർഷം ജി.എസ്​.ടി സഹായകരമാകും എന്നാണ്​ വിലയിരുത്തുന്നത്​. ഉപധനാഭ്യർഥന പാസാകുന്നതോടെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പുതിയ പദ്ധതികൾക്കും ഹെഡ്​ ഒാഫ്​ അക്കൗണ്ട്​ ആകുമെന്നും മന്ത്രി പറഞ്ഞു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad