Type Here to Get Search Results !

Bottom Ad

കാസര്‍കോട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞടുപ്പില്‍ മുഴുവന്‍ സീറ്റും കോണ്‍ഗ്രസിന്


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ മുഴുവന്‍ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരി. പതിനൊന്നംഗ ഡയരക്ടര്‍ ബോര്‍ഡില്‍ നിലവിലെ ബാങ്ക് പ്രസിഡണ്ടും സംസ്ഥാന പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന വൈസ് പ്രസിഡണ്ടും കെപിസിസി സെക്രട്ടറിയുമായ കെ നീലകണ്ഠന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള ആറു സീറ്റുകളിലേക്ക് ശനിയാഴ്ച നടന്ന തെരഞ്ഞടുപ്പില്‍ മുഴുവന്‍ സ്ഥാനങ്ങളിലും കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ചു. എഴായിരത്തോളം അംഗങ്ങളുള്ള ബാങ്കില്‍ മൂവായിരത്തോളം അംഗങ്ങള്‍ വോട്ടര്‍ ഐ ഡി കൈപ്പറ്റിയിരുന്നു. സി പി എം സ്ഥാനാര്‍ഥികളായി മത്സരിച്ചവരില്‍ ഒരാള്‍ക്കൊഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. 

കാസര്‍കോട് നഗരസഭാ ടൌണ്‍ ഹാളില്‍ രാവിലെ എട്ടുമണിമുതല്‍ നാലുമണി വരെ ഏഴു ബൂത്തുകളിലാ യാണ് തെരഞ്ഞടുപ്പ് നടന്നത്. എ.കെ ബഷീര്‍ (ആദൂര്‍-ബെള്ളൂര്‍ വാര്‍ഡ്), സി എച്ച് വിജയന്‍ (പാടി നെക്രാജെ വാര്‍ഡ്), പി. കേളു (മുളിയാര്‍ വാര്‍ഡ്), പി. മാധവി (ചെമ്മനാട് വാര്‍ഡ്), കെ ബേബി (ബേടകം വാര്‍ഡ്), കെ മഹേഷ് (എസ്ഇ/എസ്ടി സംവരണം) എന്നിവരാണ് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞടുക്കപ്പെട്ടത്. നീലകണ്ഠനെ കൂടാതെ, ബാലകൃഷ്ണ ഗൌഡ, പി കണ്ണന്‍, പി ജയശ്രീ, ഇ അമ്പിളി എന്നിവരാണ് നേരത്തെ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടത്. 

Post a Comment

0 Comments

Top Post Ad

Below Post Ad