Type Here to Get Search Results !

Bottom Ad

ഖുലൈസ് കെ.എം.സി.സി അവാര്‍ഡ് അമീര്‍ പാലോത്തിന്


ചെമ്മനാട് (www.evisionnews.co): ഖുലൈസ് കെ.എം.സി.സി (സൗദി അറേബ്യ) അവാര്‍ഡ് അമീര്‍ പാലോത്തിന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി സമ്മാനിച്ചു. ചെമ്മനാട് വൈ.എം.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ ഖുലൈസ് കെ.എം.സി.സി പ്രസിഡണ്ട് ഹനീഫ മങ്കട അധ്യക്ഷത വഹിച്ചു. സി.എം മുഹമ്മദ് മുസ്തഫ സ്വാഗതം പറഞ്ഞു. കെ.ടി നിയാസ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.എം. ഷാസിയ, കെ.എം.സി.സി വൈസ് പ്രസിഡണ്ട് സൈദ് അലി, എ .ബി മുനീര്‍, ടി.എച്ച് അബ്ദുല്ല, കെ.ടി.എം. ജമാല്‍, ബദറുല്‍ മുനീര്‍, എ.എ. താജുദ്ദീന്‍, അഷറഫ് കോളിയടുക്കം, പി. എം അബ്ദുല്ല, സുല്‍വാന്‍ കല്ലുവളപ്പ്, ന ഷാത്ത് പരവനടുക്കം, ഹുസൈന്‍ കുറിച്ചി പള്ളം, സി.എച്ച് സാജു പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad