Type Here to Get Search Results !

Bottom Ad

താപനില 45 ഡിഗ്രിയിലധികം ഉയരും;ഹജ്ജിനെത്തുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശം


മക്ക : (www.evisionnews.co) ഇത്തവണത്തെ ഹജ് വേളയില്‍ മിനായിലെ അറഫയിലും 45 ഡിഗ്രിയിലേറെ താപനില അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കല്ലേറ് കര്‍മങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് അത്യുഷ്ണത്തെ പ്രതിരോധിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഹജ്-ഉംറ മന്ത്രാലയവുമായി സഹകരിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. കല്ലേറ് കര്‍മം നടക്കുന്ന ജംറകളില്‍ തണുത്ത വെള്ളം സ്പ്രേ ചെയ്യാനും  സംവിധാനമൊരുക്കിയിട്ടുണ്ട്.

ഹജിനിടെ  സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു. അറഫയില്‍ നില്‍ക്കുമ്പോള്‍ പരമാവധി തണലില്‍ ചെലവഴിക്കണം.ആവശ്യത്തിന് വെള്ളവും,ജ്യൂസും കുടിക്കുകയും ഇളം നിറത്തിലുള്ള കുടകള്‍ ഉപയോഗിക്കുകയും വേണം. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും വെള്ളം കുടിച്ചുകൊണ്ടിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

തിരക്ക് കൂടുതലുള്ളയിടങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും പ്രഭാതം വരെ ഉറക്കമൊഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. വൃത്തിയുള്ളതും പാകം ചെയ്തതുമായ ഭക്ഷണം മാത്രമാണ് ഉപയോഗിക്കേണ്ടത്. പഴവര്‍ഗങ്ങള്‍ നന്നായി കഴുകണം. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറുടെ കുറിപ്പുകള്‍,രോഗത്തെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ കൂടെയുള്ള ബാഗില്‍ കരുതണം.അത്യാവശായ ഘട്ടങ്ങളില്‍ കൃത്യമായും വേഗത്തിലും ചികിത്സ ലഭ്യമാക്കാന്‍ ഇത് ഉപകരിച്ചേക്കും. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad