Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മതസ്വാതന്ത്ര്യ സംരക്ഷണറാലി 25ന് കാസര്‍കോട്ട്


കാസര്‍കോട്: (www.evisionnews.co) സംഘ്പരിവാര്‍ ഭീകരതയുടെ മറവില്‍ മതസ്വാതന്ത്ര്യം നിഷേധിക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ 25ന് കാസര്‍കോട്ട് മത സ്വാതന്ത്ര്യ സംരക്ഷണറാലി സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. സംസ്ഥാനത്ത് പൊലീസിന്റെ സഹായത്തോടെ ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 
റാലി വൈകിട്ട് 3.30ന് തായലങ്ങാടിയില്‍ നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. ഇതിന്റെ മുന്നോടിയായി ഇന്നും നാളെയും ശാഖാ പര്യടനം നടത്തും. ക്ലസ്റ്റര്‍ കമ്മിറ്റി ഭാരവാഹികള്‍ ദര്‍സ് അറബിക് കോളജുകളില്‍ നാളെ മേഖലാ ഭാരവാഹികള്‍ പര്യടനം നടത്തും. ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, എം.എ ഖലീല്‍, സലാം ഫൈസി പേരാല്‍, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, യൂനുസ് ഫൈസി കാക്കടവ്, ഷരീഫ് നിസാമി മുഗു, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മവ്വല്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad