Type Here to Get Search Results !

Bottom Ad

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ ഒന്നുമുതല്‍ 11 വരെ


ഷാര്‍ജ: (www.evisionnews.co) ലോകപ്രശസ്തമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ ഒന്നുമുതല്‍ 11 വരെ നടക്കും. പുസ്തകോത്സവത്തിന്റെ 36-ാം വര്‍ഷമാണിത്. പതിവുപോലെ ഷാര്‍ജ എക്സ്പോ സെന്ററില്‍ തന്നെയായിരിക്കും ഇത്തവണയും പ്രദര്‍ശനവും അനുബന്ധപരിപാടികളും. 

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലും നേതൃത്വത്തിലുമായി നടക്കുന്ന ഷാര്‍ജ പുസ്തകമേള വലുപ്പം കൊണ്ട് ഇതിനകം ലോകത്തിലെ മൂന്നാമത്തെ മേളയായി വളര്‍ന്നുകഴിഞ്ഞു. മേഖലയിലെ ഏറ്റവും വിപുലമായ പ്രദര്‍ശനമെന്ന ഖ്യാതിയും ഇതിനുണ്ട്. സംസ്‌കാരത്തിന്റയും വിജ്ഞാനത്തിന്റെയും മികച്ച വിളനിലം എന്ന നിലയില്‍ പുതുതലമുറയ്ക്കുപോലും ഏറെ ആവേശംനല്‍കുന്ന വിധത്തില്‍ ഷാര്‍ജ പുസ്തകമേള വളര്‍ന്നതായി സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്ദ് അല്‍ അമറി പറഞ്ഞു. 

ബ്രിട്ടന്‍ ആയിരിക്കും ഇത്തവണത്തെ അതിഥി രാഷ്ട്രം . ബ്രിട്ടന്റെ സവിശേഷമായ സാംസ്‌കാരിക പൈതൃകത്തിന്റെയും സാഹിത്യത്തിന്റെയും പ്രദര്‍ശനം കൂടിയായിരിക്കും ഈ വര്‍ഷത്തെ പുസ്തകമേള. 

2019-ലെ പുസ്തക തലസ്ഥാനമായി നേരത്തേ യുനെസ്‌കോ ഷാര്‍ജയെ തിരഞ്ഞെടുത്തിട്ടുണ്ട്. സാംസ്‌കാരിക രംഗത്ത് ഷാര്‍ജ നടത്തിവരുന്ന ഇടപെടലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ലോകത്തിന്റെ അംഗീകാരമാണിതെന്ന ചെയര്‍മാന്‍ വ്യക്തമാക്കി. 

മേളയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ 30, 31 തീയതികളില്‍ പുസ്തകരചനയിലും പ്രസാധനത്തിലും പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള പ്രത്യേക പരിപാടിയും നടക്കും. ആഗോള പ്രശസ്തരായ 250 പ്രസാധകര്‍ ഇതില്‍ പങ്കെടുക്കും. പ്രസാധന രംഗത്തെ പുത്തന്‍ പ്രവണതകളായിരിക്കും ഈ ദിവസങ്ങളിലെ പ്രധാന ചര്‍ച്ച. നവംബര്‍ എഴുമുതല്‍ മൂന്ന് ദിവസം ലൈബ്രറേറിയന്മാര്‍ക്കുള്ള സെമിനാറുകളും നടത്തും. സാഹിത്യസംബന്ധിയായ നിരവധി പരിപാടികള്‍ വിവിധ ഭാഷകള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമായി വേറെയും സംഘടിപ്പിക്കുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad