കാസര്‍കോട് (www.evisionnews.in): ക്ഷമ, ത്യാഗം, സഹനം എന്നിവയാണ് നോമ്പിലൂടെ ഓരോ വിശ്വാസിയും നേടിയെടുത്തത്. പ്രാര്‍ത്ഥനാ നിര്‍ഭരമായ വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവും വ്യക്തി വിശുദ്ധിയും തുടര്‍ന്നുള്ള ജീവിതത്തിലും കാത്തുസൂക്ഷിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പറഞ്ഞു. കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച റംസാന്‍ വിടപറയുമ്പോള്‍ മേഖല കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എം.എഫ് മുനിസിപ്പല്‍ പ്രസിഡണ്ട് സത്താര്‍ ഹാജി അണങ്കൂര്‍ അധ്യക്ഷനായി. മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. അണങ്കൂര്‍ ഖത്തീബ് അബുബക്കര്‍ അഹ്‌സനി പ്രാര്‍ത്ഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന കൗണ്‍സിലര്‍ കെ.എം സൈനുദ്ധീന്‍ ഹാജി, ബഷീര്‍ ദാരിമി തളങ്കര, മുനീര്‍ അണങ്കൂര്‍, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, മുഹമ്മദ് ബേഡകം, ഹനീഫ് നിസാമി, ഹാഷിം ഹുദവി, സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂര്‍, ശബീര്‍ തളങ്കര സംബന്ധിച്ചു.
Post a Comment
0 Comments