റാംപുര്‍: (www.evisionnews.in) വിവാഹത്തിന് ബീഫ് വിളമ്പണമെന്ന വരന്റെ കൂട്ടരുടെ ആവശ്യം വധുവിന്റെ വീട്ടുകാര്‍ക്ക് നടപ്പക്കാനാകാത്തതിനാല്‍, നിശ്ചയിച്ചുറപ്പിച്ച കല്യാണത്തില്‍നിന്ന് ഇരു കുടുംബങ്ങളും പിന്മാറി. ഉത്തര്‍പ്രദേശിലെ റാംപുരിലുള്ള ദാരിയാഗഢിലാണ് സംഭവം. വിരുന്നിനു ക്ഷണിച്ചവര്‍ക്ക് ബീഫ് വിഭവങ്ങള്‍ വിളമ്പണമെന്നായിരുന്നു വരന്റെ കൂട്ടരുടെ ആവശ്യം.
എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബീഫ് നിരോധിച്ചിരിക്കുകയാണ്. ഇതു വ്യക്തമായി അറിഞ്ഞിട്ടും ബീഫ് വിളമ്പണമെന്നായിരുന്നു അവരുടെ ആവശ്യമെന്ന് വധുവിന്റെ കുടുംബം അറിയിച്ചു.
ബീഫ് കൂടാതെ, സ്ത്രീധനമായി കാര്‍ കൂടി വേണമെന്നും വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ബീഫ് നിരോധിച്ചിരിക്കുകയാണ് ഞങ്ങളെന്തു ചെയ്യുമെന്ന് വധുവിന്റെ അമ്മ ചോദിച്ചു. വരന്റെ കുടുംബവുമായി പലവഴിക്കുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായം ഉണ്ടാക്കാനായില്ല. ഇതേത്തുടര്‍ന്നാണ് വിവാഹത്തില്‍നിന്നു ഇരുകുടുംബങ്ങളും പിന്നോട്ടുപോയത്.
Post a Comment
0 Comments