മേല്‍പറമ്പ് (www.evisionnews.in): നിരന്തരമായി കാസര്‍കോടിന്റെ ചില മേഖലകള്‍ കേന്ദ്രീകരിച്ച് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തി സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. വര്‍ഗീയ കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് അതിവേഗ കോടതി സ്ഥപിച്ച് ശിക്ഷവേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
പ്രസിഡണ്ട് ആഷിഫ് മാളികെ തെക്കില്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം സി.എല്‍ റഷീദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, അസ്ലം കീഴൂര്‍, സുല്‍വാന്‍ ചെമനാട്, മജീദ് ബെണ്ടിച്ചാല്‍, മൊയ്തു തൈര, നശാത്ത് പരവനടുക്കം, ജനറല്‍ സെക്രട്ടറി അബ്ദുല്ല ഒരവങ്കര ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments