മുളിയാര്‍ (www.evisionnews.in): വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്്‌ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തില്‍ ചെര്‍ക്കള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് മുമ്പില്‍ നാളെ ഉച്ചയ്ക്ക് 2:30ന് ധര്‍ണ നടത്തും. മഴക്കാലമായതോടെ വൈദ്യുതിമുടക്കം രൂക്ഷമായ മുളിയാര്‍ പഞ്ചയാത്തിലെ ബെളളിപ്പാടി, മല്ലം, ബാവിക്കര, ആലൂര്‍, കാനത്തൂര്‍, പൊവ്വല്‍, മാസ്തിക്കുണ്ട്, എടനീര്‍, അമ്മങ്കോട്, നുസ്രത്ത് നഗര്‍,കോട്ടൂര്‍, മൂലടുക്കം അട്ടപ്പറമ്പ്തുടങ്ങിയ മേഖലയില്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുക, നോമ്പ് ആരംഭിക്കുന്ന പ്രഭാത നേരത്തും നോമ്പ് അവസാനിക്കുന്ന സന്ധ്യാനേരങ്ങളിലും സ്ഥിരമായി വൈദ്യുതി മുടങ്ങുന്ന സംഭവത്തിലെ ദുരൂഹത നീക്കുക, വൈദ്യുതി വകുപ്പിന്റെ അനാസ്ഥ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.
പഞ്ചായത്തിന്റെ ഭൂരിഭാഗം മേഖലകളും കാര്‍ഷിക, വനപ്രദേശമാണ്. വൈദ്യുതി കമ്പികളും തൂണുകളും കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച് അപകടാ വസ്ഥയിലാണ്. വൈദ്യുതി ലൈനിലേക്ക് മുട്ടി നില്‍ക്കുന്ന മരങ്ങളും ചെടികളും വെട്ടി മാറ്റുന്നതിന് കാര്യമായ നടപടികളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതു സംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമില്ലാത്തതാണ് ധര്‍ണക്ക് നിര്‍ബന്ധിതമായതെന്നും നടപടിയില്ലെങ്കില്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ഓഫീസിന് മുമ്പില്‍ സമരം നടത്തുമെന്നും പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി, ജനറല്‍ സെക്രടറി ഖാദര്‍ ആലൂര്‍ അറിയിച്ചു.
Post a Comment
0 Comments