ന്യൂഡൽഹി:(www.evisionnews)ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആധാര്‍ നിര്‍ബന്ധമാക്കി. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കും ആധാർ നമ്പർ നിർ ബന്ധമാക്കി.നിലവിലെ ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഡിസംബർ 31 ന് ശേഷം ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്താൻ കഴിയില്ല. അവ അസാധുവാകും. കേന്ദ്ര റവന്യു വകുപ്പിന്റേതാണ് ഉത്തരവ്.ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും പാൻ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര നിർദ്ദേശം സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് പുതിയ നിർ ദേശവും വന്നിരിക്കുന്നത്.keywords-adhar-bank account
Post a Comment
0 Comments