ബന്തിയോട്:(www.evisionnews.in)ബന്തിയോട് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതിയുടെ നില ഗുരുതരം. കയ്യാറിലെ പരമേശ്വരന്‍-ഗീത ദമ്പതികളുടെ മകള്‍ സരോജിനി(40)ക്കാണ് പൊള്ളലേറ്റത്. യുവതിയെ ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സരോജിനി കുടുംബവീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ ജോലിക്ക് നിന്ന് അവിടെയാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെ വീട്ടുകാരില്ലാത്ത സമയത്താണ് സരോജിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.keywords-banthiyod-suicide atempt-serious condition-mangalore hospital
Post a Comment
0 Comments