കുമ്പോൽ :(www.evisionnews.in)മുഹമ്മദ് റാഫി ഫൗണ്ടേഷൻ കുമ്പോലിലെ സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും.അൽ ഫലാഹ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേഖലയിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും.മൊഗ്രാൽ ഹയർ സെക്കണ്ടറി പ്ലസ് വൺ പഠിക്കുന്ന കുട്ടിക്ക് ഒരുവർഷത്തെ പഠനച്ചിലവും നൽകും.ചൊവ്വാഴ്ച്ച രാവിലെ പത്തുമണിക്ക് കുമ്പോൽ സ്‌കൂൾ പരിസരത്താണ് പരിപാടി.കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി മുഖ്യാതിഥിയായിരിക്കും.സാമൂഹിക സാംസ്കാരിക മത രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
keywords-muhammed rafi-alfalah foundation

Post a Comment
0 Comments