കൊച്ചി:(www.evisionnews.in) കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിയന്ത്രണ ഉത്തരവിനു സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും. കേന്ദ്രം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 26ലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.കോഴിക്കോട്ടു നിന്നുള്ള ഇറച്ചി വ്യാപാരികളും ഹൈബി ഈഡന്‍ എംഎല്‍എയാണ് കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരേ ഹൈക്കോടതില്‍ ഹരജി നല്‍കിയത്. ഇപ്പോഴുള്ള ഇറച്ചി വ്യാപാരികളില്‍ 90 ശതമാനവും കാലിച്ചന്തയില്‍ നിന്നു കാലികളെ വാങ്ങി അറുത്ത് വില്‍പ്പന നടത്തുന്നവരാണ്. അതുകൊണ്ടു തന്നെ ഇവരുടെ വാദം വിശദമായി കേള്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രത്തിനോട് വിശദമായ സത്യവാങ്മൂലം തേടുമെന്നും കോടതി അറിയിച്ചു. ഈ കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുക്കുന്നതായും കോടതി വ്യക്തമാക്കി. കശാപ്പ്, വില്‍പ്പന എന്നിവയെല്ലാം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതു മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നേരത്തേ ഇറച്ചി വ്യാപാരികളും ഹൈബി ഈഡനും ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരും ഈ വാദത്തെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
Post a Comment
0 Comments