Type Here to Get Search Results !

Bottom Ad

അബ്ദുള്‍ സലാം വധം: സംഘത്തലവന്‍ ഉള്‍പ്പെടെ ആറു പേര്‍ വലയില്‍


കുമ്പള: (www.evisionnews.in)  ഞായറാഴ്ച്ച വൈകുന്നേരം മൊഗ്രാല്‍, മാളിയങ്കര കോട്ടയിലെ വിജനമായ പ്രദേശത്ത് വെച്ച് കൊലക്കേസ് പ്രതി പേരാല്‍ പട്ടോരിയിലെ അബ്ദുള്‍ സലാമി(22)നെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സുഹൃത്ത് നൗഷാദിനെ സാരമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ സംഘത്തലവനടക്കം ആറുപേര്‍ വലയില്‍. അവശേഷിക്കുന്ന രണ്ട് പേരെയും പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തുകയും ചെയ്യുന്നതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഇയാളുടെ കൂട്ടാളിയായ നൗഷാദിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നുവെങ്കിലും ഇരുവരും പരാതിയുമായി രംഗത്ത് വന്നിട്ടില്ല.

മംഗ്ളൂരുവിലെ ആശുപത്രിയില്‍ കഴിയുന്ന നൗഷാദിന്റെ മൊഴിപ്രകാരം എട്ടുപേര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തിട്ടുള്ളത്. സിദ്ദിഖ് എന്ന മാങ്ങാമുടി സിദ്ദിഖ്, ഫാറൂഖ്, സഹീര്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരെയുമാണ് കേസ്. മണല്‍ കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ പുറത്ത് വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Post a Comment

0 Comments

Top Post Ad

Below Post Ad