കാസര്‍കോട് (www.evisionnews.in): ചൂരി ജുമാമസ്ജിദില്‍ അരുംകൊല ചെയ്യപ്പെട്ട പള്ളി മുഅദ്ദിനും മദ്രസാധ്യാകനുമായ കുടക് സ്വദേശി റിയാസ് മൗലവിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 22ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
റിയാസ് മൗലവിയുടെ കൊലപാതകത്തിന് പിന്നിലെ ഗുഢാലോചന പുറത്തുകൊണ്ടുവരിക, പൂര്‍ണ്ണമായ കുറ്റപത്ര സമര്‍പ്പണത്തിന് മുമ്പുതന്നെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ അഭിഭാഷകനെ സെപ്ഷ്യല്‍ പബ്ലിക് പ്രൊസ്യൂക്യൂട്ടറായി നിയമിക്കുക, 1992 മുതല്‍ കാസര്‍കോട്ട് നടന്ന വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കുക, കാസര്‍കോട്ട് ശാശ്വത സമാധാനം നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമാധാനയോഗം വിളിച്ചുചേര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ സംഘടിപ്പിക്കുന്നത്.
വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നായി 20ല്‍ അധികം എം.എല്‍.എമാരും പ്രമുഖ രാഷ്ട്രീയ- മത- സാമൂഹിക- സംസ്‌കാരിക- സന്നദ്ധ സംഘടന പ്രവര്‍ത്തകരും ധര്‍ണ്ണയില്‍ പങ്കെടുക്കും. ധര്‍ണക്ക് മുന്നോടിയായി 20ന് ഡിജിപിയെ നേരിട്ട് കണ്ടും 22ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രിക്കും നിവേദനം നല്‍കുമെന്ന് യുവജന കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഹാരിസ് ബന്നു അറിയിച്ചു.

Post a Comment
0 Comments