Type Here to Get Search Results !

Bottom Ad

ഗവര്‍ണര്‍ക്കെതിരെ പരസ്യ വിമര്‍ശനം: ശോഭാസുരേന്ദ്രന്റെ പരാമര്‍ശത്തെ തള്ളി ഒ. രാജഗോപാലന്‍


തിരുവനന്തപുരം (www.evisionnews.in): പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി. സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പാകണമെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തെ തള്ളി മുതിര്‍ന്ന ബിജെപി നേതാവും എം.എല്‍.എയുമായ ഒ. രാജഗോപാല്‍. പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമായി മാത്രം കണ്ടാല്‍ മതി. ഗവര്‍ണറെ അപമാനിക്കുക എന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ലെന്നും ഒ. രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുമ്പില്‍ നടത്തിയ പ്രതിഷേധത്തിലാണ് ശോഭാ സുരേന്ദ്രന്‍ ഗവര്‍ണകര്‍ക്കെതിരെ പരാമര്‍ശം ഉന്നയിച്ചത്. പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സമാധാന ചര്‍ച്ച വിളിച്ച ശേഷം നാലു കൊലപാതകങ്ങള്‍ കണ്ണൂരില്‍ നടന്നു. രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് തവണ ഗവര്‍ണറുടെ അടുത്ത് പരാതിയുമായി ചെന്നു. എന്നാല്‍ അദ്ദേഹം വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ ഭാഷയില്‍ ശോഭാ സുരേന്ദ്രനും ഗവര്‍ണറെ പരസ്യമായി വിമര്‍ശിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad