Type Here to Get Search Results !

Bottom Ad

പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും


കാസര്‍കോട്: (www.evisionnews.in) കേന്ദ്രസര്‍ക്കാര്‍ 2013 ല്‍ നിയമിച്ച അപൂര്‍ണ്ണ ചന്ദ്ര കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അംഗീകരിച്ച ഡീലര്‍ കമ്മീഷന്‍ പെട്രോളിയം കമ്പനികള്‍ ഡീലര്‍മാര്‍ക്ക് നല്‍കാന്‍ വൈകിക്കുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും നാളെ അടച്ചിടാന്‍ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. പ്രസിഡണ്ട് മൂസ ബി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. 

ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍, ട്രഷറര്‍ മഞ്ചുനാഥ കാമത്ത്, മുന്‍ ജില്ലാ പ്രസിഡണ്ട് സുരേഷ് ബാബു, സുഹൈല്‍ നീലേശ്വരം, മുരളീധരന്‍ കാഞ്ഞങ്ങാട്, റിട്ടാസ് സി.ടി.എം. പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad