Type Here to Get Search Results !

Bottom Ad

ആരിക്കാടി പ്രദേശ വാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു പുൽമാട് മൈതാനം ഉദ്ഘാടനം 20 ന്


കാസറഗോഡ്(www.evisionnews.in) ഹെൽപ്പ് ലൈൻ വാട്സ് ആപ്പ് ജനകീയ കൂട്ടായ്മയിലൂടെ നവീകരിച്ച ആരിക്കാടി പുൽമാട് മൈതാനം  ഈ  മാസം 20 ന് വൈകിട്ട് 5.30ന് ഉദ്ഘാടനം ചെയ്യുമെന്ന്  ഭാരവാഹികൾ  വാർത്ത സമ്മേളനത്തിൽ അറിയിച്ചു .കുമ്പള  ആരിക്കാടി പ്രദേശ ത്തെ  ഇ കളിസ്ഥലം  കാലാകാലങ്ങളായി അവഗണനയുടെ വക്കിലായിരുന്നു.50 വർഷത്തോളമായി നാട്ടുകാർ ഈ മൈതാനം കളിസ്ഥലമായി ഉപയോഗിച്ച് വരികയായിരുന്നു.തുടർന്നാണ്  വാട്സ് ആപ്പ് ഗ്രൂപ്പിന്റെ  നേതൃത്വത്തിൽ  10 ലക്ഷത്തോളം  രൂപ സ്വരൂപിച്ച് മൈതാനം നവീകരിച്ചത് 
3  വർഷങ്ങൾക്ക് മുമ്പാണ് അശ്‌റഫ് കർളയുടെ നേത്രത്വ ത്തിഹെൽപ് ലൈൻ  വാട്സപ്പ് ആരംഭിച്‌ ഗ്രൂപ്പ്ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം  കായിക രംഗത്തും സജീവമായത് 
ശാഹുൽ തങ്ങൾ,അലി ശഹാമ,സിദ്ധിഖ് ലോഗി,ഹമീദ് സ്റ്റോർ,മുഹമ്മദ് കെ ജി എന്നിവരുടെ നേതൃത്വത്തിൽ .പ്രദേശ വാസികളെയും പ്രവാസികളെയും ഉൾക്കൊള്ളിച്ച് 256 മെമ്പർ മാറുള്ള ഗ്രൂപ്പാണ് ജനകീയകൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.

ഉദ്ഘാടന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ഭരധ്വാജ്,ഇന്ത്യൻ ഗോൾ കീപ്പർ ടീ.പീ രഹനേശ്,എന്നിവർ മുഖ്യാതിഥികളായിരിക്കും.കർണാടക മന്ത്രിമാരായ യൂടി ഖാദർ,രാമനാഥ്റൈ,
മഞ്ചേശ്വരം എം.എൽ.എ പി ബി അബ്ദുൽ റസാഖ് ,കാസർഗോഡ് എം എൽ. എൻ  എ നെല്ലിക്കുന്ന്,ജില്ലാ കളക്ടർ ജീവൻ ബാബു,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി സി ബഷീർ,മുൻ എം എൽ എ സി എച്ച് കുഞ്ഞമ്പു,കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ടരാക്ഷ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി പി പി മുസ്തഫ,ഫരീദ സകീർ ,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് എ കെ.എം അഷ്‌റഫ്‌,ജില്ലാ പഞ്ചായത്ത് മെമ്പർ ഫരീദ സകീർ,ഹർഷാദ് വേർകാടി, പഞ്ചായത്ത് അംഗങ്ങളായ സൈനബ അദുറഹ്മാൻ,ബി.എൻ മുഹമ്മദലി,സുഖേശ് ബണ്ഡരി, രമേശ് ബട്ട്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ എം അബ്ബാസ്,സി എ സുബൈർ,ബി പി അബ്‌ദുൽ ഖാദർ ഹാജി,പി രഘുദേവൻ മാഷ്,നാസർ മൊഗ്രാൽ,ശങ്കരാൾവ,കണ്ണൂർ ഡി വൈ എസ് പി ടി പി രഞ്ജിത്,കുമ്പള സി ഐ വി വി മനോജ്,വാണിജ്യ പ്രമുഖരായ യുസഫ് അൽ ഫലാഹ്,യു കെ യുസഫ്,ശാജി കൃഷ്ണൻ ബാംഗ്ലൂർ,ശംസുദ്ധീൻ നെല്ലറ,നിധിൻ യു എ ഇ എക്സ്ചേഞ്ച്,ഡോ.മുഹമ്മദ് ഇബ്രാഹിം പാവൂർ,ഹനീഫ് ഗോൾഡ് കിംഗ്,മുസ്തഫ പി കെ, മോയിൻ പൊലീസ്,നസീർ പച്ചകുടിൽ,റഷീദ് ഹാജി ബെള്ളാര,അബ്ബാസ് കർള,ബി എ റഹ്‌മാൻ ആരിക്കാടി,റഫീഖ് അബ്ബാസ്  എന്നിവർ സംബന്ധിക്കും

തുടർന്ന് നടക്കുന്ന പ്രദർശന മത്സരത്തിൽ  കേരളത്തിലെ പ്രമുഖ ടീമുകളായ അല്ഫലാഹ് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ഇറ്റാച്ചി എഫ്.സി തൃക്കരിപ്പൂരും, യു. എ.ഇ എക്സ്ചേഞ്ച്‌ സ്പോൺസർ ചെയ്യുന്ന ആദിത്യരായ ബ്രദേർസ് ആരിക്കാടിയും തമ്മിൽ മത്സരിക്കും.ഇരു ടീമുകളുമായി ഐ എസ് എൽ താരങ്ങളായ മുഹമ്മദ് റാഫി,എൻ.പി പ്രദീപ്,സകീർ മാനുപ്പ,എന്നിവരും സന്തോഷ് ട്രോഫി താരങ്ങളായ ശഹൽ,മുഹമ്മദ് റാസി ,ആസിഫ് കോട്ടയിൽ,മുഹമ്മദ് ശാഫി,നെയ്‌ജീരിയൻ താരങ്ങളായ ഫോർച്ചുൻ,എ.കെ.ചാൽസ്,എരിക്ക് ഹബീബ് റഹ്‌മാൻ എന്നി പ്രമുഖ താരങ്ങൾ ഇരു ടീമുകൾക്കായി ബൂട്ടണിയും.ദേശീയ കാർ റാലി ജേതാവ് മൂസാ ശരീഫ് മൊഗ്രാൽ,   പ്രമുഖ സിനിമ താരം അബൂ സലീം,നീന്തൽ താരം സൈഫുദ്ധീൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ  അഷറഫ് കർള ,ശാഹുൽ തങ്ങൾ  അലി സഹാമ , സിദ്ധീഖ് മംഗൽപാടി  സംബന്ധിച്ചു 
key words;arikady-gorund-inag

Post a Comment

0 Comments

Top Post Ad

Below Post Ad