
കാഞ്ഞങ്ങാട്:(www.evisionnews.in) മൊഴിചൊല്ലിയ ഭാര്യക്ക് ഇദ്ദസമയത്ത് ചിലവായ പതിനയ്യായിരം രൂപയും മറ്റുചിലവായ മുപ്പതിനായിരം രൂപയും നല്‍കാന്‍ കോടതി വിധി.
പള്ളിക്കര തെക്കേകുന്ന് ഷെരീഫിന്റെ മകള്‍ ആബിദക്കാണ് (23) ഭര്‍ത്താവ് പെരിയ കുണിയയിലെ ഉസ്മാന്റെ മകന്‍ അബ്ദുള്‍ റഷീദ്(30) തുക നല്‍കേണ്ടത്. 2008 സെപ്തംബര്‍ 22 നാണിവര്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ ഏഴുവയസായ ഒരുകുട്ടിയുണ്ട്. വിവാഹസമയത്ത് വീട്ടുകാര്‍ നല്‍കിയ 36 പവന്‍ സ്വര്‍ണ്ണവും 3 ലക്ഷം രൂപയും ഭര്‍ത്താവും വീട്ടുകാരും ദുരുപയോഗം ചെയ്തുവെന്നും പിന്നീട് 2013 സെപ്തംബര്‍ 26 ന് തലാക്ക് ചൊല്ലിയെന്നും അതുകൊണ്ട് സ്വര്‍ണ്ണവും മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരം കിട്ടണമെന്നും ആവശ്യപ്പെട്ടാണ് ആബിദ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് (രണ്ട്) കോടതിയെ സമീപിച്ചത്.
Post a Comment
0 Comments