Type Here to Get Search Results !

Bottom Ad

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൊലപ്പെടുത്തിയ കേസ്: ആയുധങ്ങളും ബൈക്കുകളും കണ്ടെടുത്തു


മംഗളൂരു (www.evisionnews.in): കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീലിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകളും പ്രതികള്‍ ഉപയോഗിച്ച നമ്പര്‍ പ്ലേറ്റില്ലാത്ത രണ്ടു പള്‍സര്‍ ബൈക്കുകളും പോലീസ് കണ്ടെടുത്തു. രക്തക്കറയുള്ള വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. മിത്തനടുക്കയിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയത്. രണ്ടു വാളുകളാണ് കണ്ടെടുത്തത്. 

കൊലക്ക് ശേഷം പ്രതികള്‍ ബൈക്കുകള്‍ ഉപേക്ഷിച്ച് ഉപ്പള വഴി കാസര്‍കോട് ഭാഗത്തേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇതിനെ കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം വഴി തെറ്റിക്കാന്‍ ചില കേന്ദ്രങ്ങള്‍ വ്യാജപ്രചാരണം ഇളക്കിവിട്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പോലീസ് പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad