Type Here to Get Search Results !

Bottom Ad

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ കൊല: 11 പ്രതികള്‍ അറസ്റ്റില്‍


മംഗളൂരു (www.evisionnews.in): കേരള- കര്‍ണ്ണാടക അതിര്‍ത്തിയിലെ കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്‍ ജലീലി (38)നെ പഞ്ചായത്ത് ഓഫീസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് പ്രതികള്‍ അറസ്റ്റിലായി. രാജേഷ് നായിക്, നാരസിംഹ ഷെട്ടി, പ്രജ്വല്‍, പുഷ്പരാജ്, സച്ചിന്‍, റോഷന്‍, സതീഷ് റൈ, പ്രശാന്ത്, പുനീത്, കേശവ, വചന്‍ എന്നിവരെയാണ് വെസ്റ്റേണ്‍ റെയിഞ്ച് ഐ.ജി.പി ഹരിശങ്കര്‍ അറസ്്റ്റ് ചെയ്തത്. 11 ബൈക്കുകളും ഒരു ഓമ്നി വാനും പിടിച്ചെടുത്തിട്ടുണ്ട്.

ഈ മാസം 20നാണ് കറുവപ്പാടി പഞ്ചായത്ത് ഓഫീസില്‍ കയറി കൊല നടത്തിയത്. ബൈക്കുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘം പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കയറി ജലീലിന്റെ മുഖത്ത് മുളക് പൊടി വിതറുകയും തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. ബൈക്കിലെത്തിയ സംഘം ഞൊടിയിടയില്‍ രക്ഷപ്പെടുകയും ചെയ്തു. കൊലയാളികള്‍ സഞ്ചരിച്ചിരുന്നതെന്നു കരുതുന്ന ബൈക്കുകളും കൊലക്കുപയോഗിച്ചതെന്നു കരുതുന്ന കൊടുവാളുകളും ചോര പുരണ്ട വസ്ത്രങ്ങളും ബായാറിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

അറസ്്റ്റിലായ രാജേഷ് നായികിനെയും നരസിംഹ ഷെട്ടിയെയും ഉഡുപ്പിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ അധോലോക ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ പേരില്‍ നിരവധി കേസുകള്‍ വിട്ടല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൂര്‍വ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad