കാഞ്ഞങ്ങാട്: (www.evisionnews.in) ദുരൂഹസാഹചര്യത്തില്‍ മരിച്ച രാവണേശ്വരം സ്വദേശിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവണേശ്വരം രാജീവ് കോളനിയില്‍ താമസിക്കുന്ന രഘുനാഥ(51)നെയാണ് രാവണേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിന് കയര്‍ കൊണ്ട് മുറുക്കിയതു പോലുള്ള പാട് കണ്ടതാണ് സംശയം ഉയര്‍ന്നത്. ഞായറാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്. രണ്ട് അടുത്ത സുഹൃത്തുക്കളുടെ കൂടെ ഏറെ നേരം രഘുനാഥനെ കണ്ടവരുണ്ട്. ഇവര്‍ തമ്മില്‍ വാക്കേറ്റം നടന്നതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കേബിള്‍ കഷണം കണ്ടെത്തിയതും കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മകന്‍ രാകേഷ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ കല്‍പണയില്‍ ജോലി ചെയ്തിരുന്ന രഘുനാഥന്‍ ഇപ്പോള്‍ നാട്ടില്‍ തന്നെ കൂലിപ്പണിയെടുത്തുവരികയായിരുന്നു.

Post a Comment
0 Comments