കാഞ്ഞങ്ങാട്: (ww.evisionnews.in) നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ കൂളിയങ്കാലില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടയില്‍ വീടിന് നേരെ കല്ലെറിയുകയും, പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
2016 മെയ് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂളിയങ്കാലില്‍ ലീഗ് പ്രവര്‍ത്തകര്‍ ബൈക്കിന് തീയിട്ടതായി വിവരമറിഞ്ഞ ഹോസ്ദുര്‍ഗ് സിഐ, യു പ്രേമനും സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരും സ്ഥലത്തെത്തുന്നതിനിടയിലാണ് സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം ഇവിടെയെത്തിയത്.
Post a Comment
0 Comments