Type Here to Get Search Results !

Bottom Ad

മേയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകളുടെ ഭീഷണി

ന്യൂഡല്‍ഹി: (www.evisionnews.in)
കമ്മിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മേയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകളുടെ ഭീഷണി. മേയ് 15നു ശേഷം പ്രതിദിനം എട്ടു മണിക്കൂറായി പമ്പുകളുടെ പ്രവര്‍ത്തന സമയം വെട്ടികുറയ്ക്കാനും തീരുമാനിച്ചതായി കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യ പെട്രോളിയം ഡിലേഴ്‌സ് (സിഐപിഡി) ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. 50,000 ത്തോളം പെട്രോളിയം ഡീലേഴ്‌സ് അടങ്ങുന്ന അസോസിയേഷനാണ് സിഐപിഡി. മേയ് 10 ന് പമ്പുകള്‍ അടച്ചിട്ട് അവകാശസംരക്ഷണ ദിനമായി ആചരിക്കുമെന്നും ഷിന്‍ഡെ അറിയിച്ചു. ഡീലര്‍മാരുടെ കമ്മിഷന്‍ വര്‍ദ്ധിപ്പിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് മേയ് 10 ന് പമ്പുകള്‍ അടച്ചിടുക. തങ്ങളുടെ നിലപാടുകള്‍ അംഗീകരിച്ചില്ലെങ്കില്‍ മേയ് 14 മുതലുള്ള ഞായാറാഴ്ചകളില്‍ ഇനി ഇന്ധനം ലഭിക്കില്ലെന്നും ആവശ്യ സര്‍വ്വീസുകളായ ആംബുലസിനും മറ്റും മാത്രമായി ഞായറാഴ്ചകളില്‍ ഇന്ധനം പരിമിതപ്പെടുത്തുമെന്നും സിഐപിഡി അറിയിച്ചു.
KEY WORDS-PETROL-SUNDAY-CLOSE-MAY14-NEW-DELHI

Post a Comment

0 Comments

Top Post Ad

Below Post Ad