Type Here to Get Search Results !

Bottom Ad

തളങ്കര അലവി ജുമാ മസ്ജിദിലെ ഇമാമിന്റെ മുറിയില്‍ നിന്ന് 60,000 രൂപ മോഷ്ടിച്ചു


തളങ്കര (www.evisionnews.in): പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് 60,000 രൂപ മോഷ്ടിച്ചതായി പരാതി. തളങ്കര കണ്ടത്തില്‍ സയ്യിദ് അലവി ജുമാ മസ്ജിദിലെ ഇമാം ഉസ്മാന്‍ മുസ്ലിയാരുടെ പണമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി 10നും 11നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി ഉസ്മാന്‍ മുസ്ലിയാര്‍ കാസര്‍കോട് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുറിയിലെ അലമാരയില്‍ സൂക്ഷിച്ച 40,000 രൂപയും കിടക്കയുടെ അടിയിലായി സൂക്ഷിച്ച 20,000 രൂപയുമാണ് മോഷണം പോയത്. പോലീസ് അന്വേഷിച്ച് വരുന്നു.


keywords:kasaragod-thalangara-alavi-juma-masjid-imaam's-money-theft

Post a Comment

0 Comments

Top Post Ad

Below Post Ad