Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിന്റെ മറവില്‍ പോലീസ് അഴിഞ്ഞാട്ടം: എരിയാലില്‍ വ്യാപാരി ഹര്‍ത്താല്‍


കാസര്‍കോട് (www.evisionnews.in): ചൂരിയിലെ കൊലപാതകത്തിന്റെ ദുഖസൂചകമായി കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ പോലീസ് വ്യാപകമായി അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് എരിയാലില്‍ വ്യാപാരി ഹര്‍ത്താല്‍. എരിയാലിലെ വ്യാപാരികളാണ് ബുധനാഴ്ച ഉച്ചവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഹര്‍ത്താലില്‍ അടഞ്ഞുകിടന്ന ഹോട്ടലുകളുടെ മുന്‍ വശത്തെ ഗ്ലാസുകളും കടവരാന്തകളിലെ ട്യൂബ് ലൈറ്റുകളും ഫ്‌ളക്‌സ് ബോര്‍ഡുകളുമുള്‍പ്പടെ പോലീസ് അടിച്ചുതകര്‍ത്തിരുന്നു. എരിയാല്‍ (www.evisionnews.in)ടൗണിലെ അടഞ്ഞുകിടന്ന കടകളുടെ വരാന്തകളില്‍ സ്ഥാപിച്ച ട്യൂബ് ലൈറ്റുകള്‍ ലാത്തികൊണ്ട് അടിച്ച് തകര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മൊഗ്രാല്‍ പുത്തരിലെ പലയിടങ്ങളിലും പോലീസ് വ്യാപകമായി അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്ന് പരാതിയുണ്ട്.

ഹര്‍ത്താലുകളുടെ മറവില്‍ പോലീസ് കാട്ടിക്കൂട്ടുന്ന കൂത്തരങ്ങള്‍ക്കെതിരെ പോലീസ് മേധാവിക്കും മറ്റു ഉന്നത അധികാരികള്‍ക്കും പരാതി നല്‍കാനിരിക്കുകയാണ് വ്യാപാരികള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad