കുമ്പഡാജെ (www.evisionnews.in): എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ഗവ. കോളജ് വിദ്യാര്‍ത്ഥികളേയും പോലീസ് സ്റ്റേഷനില്‍ ക്രുരമായി മര്‍ദ്ദിച്ച് അവശരാകുകയും കൊലക്കേസ് പ്രതികളോടെന്നപോലെ പെരുമാറി ലോക്കപ്പ് മര്‍ദ്ദനം ഏല്‍പ്പിക്കുകയും ചെയ്തത് ഇടത് സര്‍ക്കാറിന് വേണ്ടിയുള്ള പോലീസിന്റെ ഗുണ്ടായിസവും ഭരണാധികാരികളെ തൃപ്തിപ്പെടുത്താനുള്ള പൊടികയ്യുമാണെന്ന് എം.എസ്.എഫ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. മാര്‍പ്പനടുക്കയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. നൗഫല്‍ കുമ്പഡാജെ അധ്യക്ഷത വഹിച്ചു. ബി.ടി അബ്ദുല്ല കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ഇജാസ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. ഫാറൂഖ് കുമ്പഡാജെ, എസ്.മുഹമ്മദ്, ഷാനവാസ് മാര്‍പ്പനടുക്ക, ഹാരിസ് അന്നടുക്ക, റിഫാഇ, മുനാഫ് കുമ്പഡാജ, കെ.എം ഖലീല്‍ പ്രസംഗിച്ചു.
Post a Comment
0 Comments