Type Here to Get Search Results !

Bottom Ad

വാഹന പണിമുടക്ക് പൂര്‍ണം: ആശ്വാസമായി കെഎസ്ആര്‍ടിസി

കാസര്‍കോട് (www.evisionnews.in): സംയുക്ത സമരസമിതിയുടെ 24 മണിക്കൂര്‍ വാഹന പണിമുടക്ക് തുടങ്ങി. വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണിമുടക്ക് നടക്കുക. വാഹന ഇന്‍ഷുറന്‍സ് പ്രീമിയം, നികുതി എന്നിവ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം വിവിധ സംഘടകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. 

കാസര്‍കോട് നഗരത്തില്‍ ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓടുന്നു. ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞുകിടക്കുന്നു. അതേസമയം കെഎസ്ആര്‍ടിസി ബസുകള്‍ പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്. വാഹനംതടയലോ മറ്റുഅനിഷ്ട സംഭവങ്ങളോ ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അതേസമയം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് മലപ്പുറം ജില്ലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാലിക്കറ്റ് കണ്ണൂര്‍, എംജി, ആരോഗ്യ സര്‍വ്വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഫിഷറീസ് സര്‍വകലാശാല പരീക്ഷകള്‍ക്കു മാറ്റമില്ല.




Post a Comment

0 Comments

Top Post Ad

Below Post Ad