Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സി.യുടെ നിറം മാറുന്നു


കുറ്റിപ്പുറം (www.evisionnews.in): ജലസംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി കെ.എസ്.ആര്‍.ടി.സി.യും നിരത്തിലിറങ്ങുന്നു. ആകാശ നീലനിറത്തിലുള്ള ബസുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലപ്പുറം എടപ്പാളിലെ ബോഡിനിര്‍മാണ യൂണിറ്റില്‍ എട്ട് ബസാണ് നിര്‍മിച്ചത്. 

ദുരന്തനിവാരണ മാനേജ്‌മെന്റുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ജലസംരക്ഷണ സന്ദേശങ്ങള്‍ ബസിനകത്തും പുറത്തും പ്രദര്‍ശിപ്പിക്കും. സാധാരണ ഫാസ്റ്റ്പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ് ബസുകളായിട്ടായിരിക്കും ഇവ സര്‍വീസ് നടത്തുക. എല്ലാ ജില്ലകളിലും സന്ദേശങ്ങള്‍ എത്തുന്ന രീതിയിലായിരിക്കും പെര്‍മിറ്റ് ക്രമീകരിക്കുകയെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി. എം.ജി.രാജമാണിക്യം മാധ്യമങ്ങേളോടു പറഞ്ഞു. ഈ മാസംതന്നെ ബസുകള്‍ പുറത്തിറക്കാനാണ് കെ.എസ്.ആര്‍.ടി.സി. ഉദ്ദേശിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad