തിരുവനന്തപുരം (www.evisionnews.in): കെ.എസ്.ഇ.ബി ശൃംഖലയ്ക്കു സമാന്തരമായി 'കെ ഫോണ്‍' എന്ന ഫൈബര്‍ ഓപ്റ്റിക് സംവിധാനത്തിലൂടെ എല്ലാ ഭവനങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം. ഒന്നര വര്‍ഷത്തിനകം നടപ്പാക്കുന്ന പദ്ധതിക്കായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും.
പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം നല്‍കും. മറ്റുളളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്ന് ധനമന്ത്രി പറഞ്ഞു. അക്ഷയ കേന്ദ്രങ്ങളില്‍ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും എല്ലാ സര്‍ക്കാര്‍ സേവനങ്ങളും സൗകര്യങ്ങളും ഇന്റര്‍നെറ്റ് അധിഷ്ടിതമാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
keywords:kerala-thiruvananthapuram-k-fone-internet
Post a Comment
0 Comments