Type Here to Get Search Results !

Bottom Ad

കാദർ കണ്ണമ്പള്ളിയെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് പ്രതിഷേധർഹം: എസ് വൈ എസ്


ചട്ടഞ്ചാൽ:(www.evisionnews.in) കഞ്ചാവ്‌ മാഫിയകൾകെതിരെ ശക്തമായി സമരം നയിച്ച എസ് വൈ എസ് ചെമ്മനാട് പഞ്ചായത്ത് ട്രഷറർ കാദർ കണ്ണമ്പള്ളിയെ സംഘടന വൈരാഗ്യം വെച്ച് കള്ള കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ച വിഘടിത സുന്നികളുടെ നടപടിയിൽ സുന്നി യുവജന സംഘം ഉദുമ മണ്ഡലം പ്രവർത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു.ചട്ടഞ്ചാലിൽ പ്രാദേശിക കാന്തപുരം സുന്നി നേതാക്കളുടെ ഉടമസ്ഥതയിലുള്ള തട്ടു കടയാണ് കഞ്ചാവ്‌ മാഫിയ താവളമാക്കിയിരുന്നത്. ഒരു ഭാഗത്ത് സുന്നത് ജമാഅത്ത് പ്രസംഗിക്കുകയും മറുഭാഗത്ത് ഇസ്ലാം നിരോധിച്ച മാർഗത്തിൽ പണമുണ്ടാക്കുകയും അതിനെ ചോദ്യം ചെയ്യുന്ന സുന്നി പ്രവർത്തകരരെയും നാട്ടുകാരെയും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കള്ള കേസ് കൊടുക്കുന്ന ഇത്തരം ആളുടെ മുഖം മൂടി വലിച്ചെറിയാൻ സമൂഹം തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് സയ്യിദ് നജ്മുദ്ധിൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡണ്ട് പി എസ് ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി സ്വാഗതം പറഞ്ഞു.സെക്രട്ടറി റഊഫ് ബായിക്കര റിപ്പോർട്ട് അവതരിപ്പിച്ചു.
ഇ പി ഹംസത്തു സ അദി,ഹംസ ഹാജി പളളിപ്പുഴ, താജുദ്ധീൻ ചെമ്പരിക്ക, മുഹമ്മദ് കുട്ടി മാസ്റ്റർ പടുപ്പ്,ഹംസ കട്ടക്കാൽ, ഷാഹുൽ ഹമീദ് ദാരിമി, ബി കെ ഹംസ ആലൂർ, ഇബ്രാഹിം ഹാജി ഗാളിമുഖം, സലാം നയിമി, മുഹമ്മദ് കുഞ്ഞി ആലൂർ ഹനീഫ് ഹാജി മേൽപറമ്പ്,അബൂബക്കർ ഉദുമ, റഫീഖ് അങ്കക്കളരി, കെ കെ സൈനുദ്ധീൻ മുസ്ലിയാർ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.



keywords-khader kananmballi-sys-rouf bayikkara

Post a Comment

0 Comments

Top Post Ad

Below Post Ad