കോഴിക്കോട് : (www.evisionnews.in) കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. വൈദികന്‍ ചെയ്തതു മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സ്ത്രീപീഡനങ്ങളില്‍ കേസെടുത്താല്‍പ്പോര, ശിക്ഷ ഉറപ്പാക്കണം. കേരളത്തെ ഇനി ദൈവത്തിന്റെ സ്വന്തം നാടെന്നു പറയരുത്, കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ആന്റണി കൂട്ടിച്ചേര്‍ത്തു.ഇത്തരം കേസുകളില്‍ പ്രതിയാരെന്നോ അയാളുടെ മത - രാഷ്ട്രീയ പശ്ചാത്തലം എന്താണെന്നോ നോക്കേണ്ടതില്ല. ഇങ്ങനെയൊരാള്‍ വൈദികനാണെന്നു പറയാന്‍തന്നെ നാണക്കേടാണ്. വൈദികനാണെന്ന ഒരു പരിഗണനയും പ്രതിക്കു നല്‍കരുത്. കൊടും ക്രിമിനലിനെപ്പോലെ വേണം കൈകാര്യം ചെയ്യാനെന്നും ആന്റണി വ്യക്തമാക്കി.
Post a Comment
0 Comments