Type Here to Get Search Results !

Bottom Ad

കാസർകോട്ട് ആദിവാസി സമരത്തിന് പിന്തുണയുമായി ലീഗ് നേതാക്കളെത്തി


കാസർകോട്:(www.evisionews.in) കാസർകോട് കലക്ട്രേറ്റ് പരിസരത്ത്  പനത്തടി മാവുങ്കാൽ കോളനി നിവാസികൾ നടത്തി വരുന്ന നിരാഹാര സമര പന്തൽ മുസ്ലിം ജില്ലാ ജന.സെക്രട്ടറി എം സി ഖമറുദ്ദീൻ സന്ദർശിച്ചു.കമ്യൂണിറ്റി ഹാൾ സി പി എം പ്രദേശിക നേതൃത്വം കൈവശം വെച്ചിരിക്കുകയാണെന്നും ആദിവാസികൾക്ക് വിട്ട് നൽകണമെന്നാവശ്യപ്പെട്ട് 22 ദിവസമായി പനത്തടി മാവുങ്കാൽ കോളനി നിവാസികൾ സമരം നടത്തി വരികയാണ്. ആദിവാസികളുടെ ന്യായമായ ആവശ്യം ഉടൻ അംഗീകരിച്ച് സമരം ഒത്ത് തീർപ്പാകാണമെന്ന് ജില്ലാ കളക്ടറെ  ബന്ധപ്പെട്ടത്തിന്  ശേഷം  അദ്ദേഹം ആവശ്യപ്പെട്ടു.  മുസ്ലിം മണ്ഡലം ട്രഷറർ മാഹിൻ കേളോട്ട്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ എം എ നജീബ്, നിസാം പട്ടേൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.



keywords-adhivasi protest-supported-leegue leaders  

Post a Comment

0 Comments

Top Post Ad

Below Post Ad