പുത്തിഗെ :(www.evisionnews.in)പുത്തിഗെ : കളത്തൂർ ഖാസി നഗർ ഖാസി ടി കെ എം ബാവാ ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയുടെ ശിലാ സ്ഥാപന കർമ്മം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നാളെ രാവിലെ 10 മണിക്ക് നിർവഹിക്കും . തുടർന്നുള്ള പൊതുപരിപാടിയിൽ കെ എസ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. കെ എം അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറയും.
ശൈഖുൽ ജാമിഅ ആലിക്കുട്ടി ഉസ്താദിന്റെ അധ്യക്ഷതയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. യു എം അബ്ദുൾറഹ്മാൻ മുസ്ലിയാർ എം ഐ സി മുഖ്യപ്രഭാഷണം നടത്തും. എം എ ഖാസിം മുസ്ലിയാർ മുടികര സംയുക്ത ജമാഅത്ത് ഖാസി അനുസ്മരണ പ്രഭാഷണം നടത്തും. സിറാജുദ്ദീൻ ഫൈസി ചേരാൽ സ്ഥാപന പരിചയപ്പെടുത്തലും പി കെ അബ്ദുൽഖാദിർ മുസ്ലിയാർ പൈവളിക അനുഗ്രഹ പ്രഭാഷണവും നടത്തും . ലോഗോ മെട്രോ മുഹമ്മദ് ഹാജി അബ്ദുല്ലത്തീഫ് ഹാജി ഉപ്പളഗേറ്റിന് നൽകി പ്രകാശനം ചെയ്യും. സപ്ലിമെന്റ് കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെർക്കളം അബ്ദുള്ള യേനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജിക്ക് നൽകി പ്രകാശനം ചെയ്യും. മുഖ്യാഥിതികളായി യു ടി എ ഖാദിർ (മന്ത്രി കർണ്ണാടക) യഹ്‌യാ തളങ്കര പ്രസിഡന്റ് മാലിക്ദീനാർ, മസ്ജിദ് തളങ്കര എന്നിവർ സംബന്ധിക്കും.
keywords-puthige-t k m bava usthad-islamic academy
Post a Comment
0 Comments