കാസര്‍കോട്: (www.evisionnews.in) നഗരസഭകളില്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി കാസര്‍കോട്, നീലേശ്വരം നഗരസഭകളില്‍ ഇന്ന് വിജിലന്‍സ് സംഘം പരിശോധന നടത്തി. ഡി.വൈ.എസ്.പി. കെ.വി രഘുരാമന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ കാസര്‍കോട് നഗരസഭയില്‍ പരിശോധന നടന്നത്. ഭവനനിര്‍മ്മാണ പദ്ധതി, കെട്ടിട നിര്‍മ്മാണം, മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് പരസ്യബോര്‍ഡ് സ്ഥാപിക്കല്‍, കുടിവെള്ള പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചു. ജില്ലാ വ്യവസായ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഈശ്വര നായകിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വിജിലന്‍സ് ഉദ്യോഗസ്ഥരായ സജി ജോര്‍ജ്, രാധാകൃഷ്ണന്‍, രമേശന്‍, രതീഷ്, രമേഷ് കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയില്‍ നേരത്തെ പരിശോധന നടന്നിരുന്നു.
Post a Comment
0 Comments