Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് പ്രവർത്തകർക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചത് സി.ഐ: എ.അബ്ദുൽ റഹ്മാൻ


കാസർകോട്:(www.evisionnews.in) ഗവ:കോളേജിലെ ക്ലാസ്സ് മുറികളിൽ നിന്നും അന്യായമായി കസ്റ്റഡിലെടുത്ത എം.എസ്.എഫ് പ്രവർത്തകരേയും വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ നേതാക്കളെയും ലോക്കപ്പിലിട്ട് മർദ്ദിക്കുകയും മൂന്നാം മുറയ്ക്ക് വിധേയമാക്കുകയും ചെയ്ത  കാസർകോട് സി.ഐ. അബ്ദുൽ റഹീമിനെയും എ.എസ്.ഐ സതീഷനെയുംസർവ്വീസിൽ നിന്നും സസ്പെൻഡ്  ചെയ്യണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.ഗവ: കോളേജിൽ അന്യായമായി കയറി വിദ്യാർത്ഥികളെ   കസ്റ്റഡിലെടുത്ത സി .ഐ.യും.മറ്റും കുട്ടികളെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി മൃഗീയമായി മർദ്ദിക്കുകയും മൂന്നാം മുറയ്ക്ക് വിധേയമാക്കുകയം ചെയ്തത് രാഷ്ട്രിയ യജമാനൻമാരെ തൃപതിപ്പെടുത്താനാണ്. ഒരു സർക്കിൾ ഇൻസ്പെക്ടർ ഇങ്ങിനെ തരംതാണ രീതിയിൽ പാദസേവ നടത്തുന്നതും ആക്രമിക്കുന്നതും പോലീസ് സേനയ്ക്ക് തന്നെ അപമാനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ പാർട്ടിഓഫീസിൽ നിന്നും ശമ്പളം പറ്റുന്ന തരത്തിലാണ് പ്രവർത്തിച്ചത്. ആരെയെങ്കിലും പ്രീതിപ്പെടുത്താൻ വേണ്ടി മുസ്ലിം ലീഗ് പ്രവർത്തകരെ അന്യായമായി കള്ളക്കേസ്സിൽ കുടുക്കാനും മർദ്ദിക്കാനും ശ്രമിച്ചാൽ നോക്കി നിൽക്കാൻ കഴിയില്ല. കാസർകോട്ട് ജനമൈത്രി പോലീസ് ജനദ്രോഹ  പോലീസായി മാറിയിരിക്കുകയാണ്. മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ അനാവശ്യമായി ആര് കുതിരചാടിയാലും  അത് അംഗീകരിക്കില്ല. ഇത്തരം ഉദ്യോഗസ്ഥരുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ നാട്ടിൽ അങ്ങാടി പാട്ടാണ് അതൊക്കെ പുറത്ത് വന്നാൽ ഇവരൊക്കെ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. കാസർകോട് പോലീസ് സ്റ്റേഷനിൽ എം.എസ്.എഫ്. പ്രവർത്തകരേയും നേതാക്കളേയും ലോക്കപ്പിലിട്ട് മർദ്ദിച്ച സി.ഐ. എ എസ്.ഐ.അടക്കമുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥമാർക്കെതിരേയും ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ ഉപരോധമടക്കമുള്ള സമരപരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്ന് അബ്ദുൽ റഹ്മാൻ മുന്നറിയിപ്പ് നൽകി.


keywords-muslim legue-a abdul rahman-against kasaragod police-statement

Post a Comment

0 Comments

Top Post Ad

Below Post Ad