Type Here to Get Search Results !

Bottom Ad

കുഞ്ഞാലിക്കുട്ടി-പിണറായി രഹസ്യചര്‍ച്ചയ്ക്ക് തെളിവുണ്ടെന്ന് ബിജെപി


പാലക്കാട് : (www.evisionnews.in) മലപ്പുറം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയും രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ആവര്‍ത്തിച്ച് ബിജെപി. വളാഞ്ചേരിയിലെ വ്യവസായിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ചയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പാലക്കാട്ട് പറഞ്ഞു. ഇക്കാര്യം ഇരുകൂട്ടരും നിഷേധിച്ചാല്‍ കൂടുതല്‍ തെളിവ് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുപരിപാടിയില്‍വച്ചല്ല ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് രാധാകൃഷ്ണന്‍ പറ!ഞ്ഞു. മലപ്പുറത്തെ പ്രമുഖ വ്യവസായിയും മലപ്പുറം തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നയാളുമായ അഷ്‌റഫിന്റെ വീട്ടിലാണ് ഇരുവരും രഹസ്യമായി ചര്‍ച്ച നടത്തിയതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. ഇരുവര്‍ക്കും പുറമെ മുസ്‌ലിം ലീഗ് എംപി അബ്ദുല്‍ വഹാബ്, എംഇഎസ് നേതാവ് ഫസല്‍ ഗഫൂര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നാലുപേരും അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയും മുസ്!ലിം ലീഗ് സ്ഥാനാര്‍ഥിയും അടച്ചിട്ട മുറിയില്‍ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. അഷ്‌റഫിന്റെ വീട്ടില്‍ പോയകാര്യം ഇരുവരും നിഷേധിച്ചാല്‍ തെളിവു പുറത്തുവിടുമെന്നും രാധാകൃഷ്ണന്‍ ഭീഷണി മുഴക്കി. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും മു!സ്!ലിം ലീഗും ഒത്തുകളിക്കുകയാണെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. അണിയറയില്‍ കുഞ്ഞാപ്പയെ (കുഞ്ഞാലിക്കുട്ടി) വിജയിപ്പിക്കാനുള്ള അടവു നയത്തിലാണ് പിണറായിയും സംഘവുമെന്നായിരുന്നു ആരോപണം. മലപ്പുറത്തു ലീഗും സിപിഎമ്മും തമ്മില്‍ സൗഹൃദമല്‍സരമാണ് നടക്കുന്നത്. തികച്ചും മച്ചാ മച്ചാ മല്‍സരം. കുഞ്ഞാലിക്കുട്ടി ജയിച്ചുകാണാന്‍ ഏററവും കൂടുതല്‍ ആഗ്രഹിക്കുന്നത് പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി മറ്റു ബിജെപി നേതാക്കളും രംഗത്തെത്തുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad