കാസര്‍കോട് (www.evisionnews.in): തിരൂര്‍ സ്വദേശിയെ കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ പുറത്തൂര്‍ വലിയ പറമ്പ് ഹൗസിലെ വി.പി. അബ്ദുല്‍ കരീമിനെ(60)യാണ് കാസര്‍കോട് മാര്‍ക്കറ്റ് റോഡിലുള്ള സഅദിയ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് മാസത്തോളമായി ഇവിടെ താമസിച്ചുവരികയായിരുന്നു. കീറിയ നോട്ടുകള്‍ ചെറിയ തുകക്കെടുത്ത് ബാങ്കുകളില്‍ ഏല്‍പ്പിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.
ഇന്ന് രാവിലെ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരും സമീപത്ത് താമസിക്കുന്നവരും വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് കരീമിനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഇടപെട്ട് കരീമിന്റെ മരണ വിവരം തിരൂര്‍ നഗരസഭാ അധികൃതരെയും ബന്ധുക്കളെയും അറിയിച്ചിട്ടുണ്ട്.
Post a Comment
0 Comments