കാസര്‍കോട് (www.evisionnews.in): കളനാട് സി.എം ഉസ്താദ് ഇസ്ലാമിക് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന സി.എം ഉസ്താദ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് ജൂലൈയില്‍ തുടങ്ങും. എട്ട് വയസ് മുതലുളള കുട്ടികള്‍ക്കാണ് കോളജില്‍ പ്രവേശനം നല്‍കുക. അഡ്മിഷന്‍ റമസാനില്‍ തുടങ്ങും. വനിത ഹിഫ്ള് കോളജ്, അല്‍ ബിര്‍റ് ഇംഗ്ലീഷ് സ്‌കൂള്‍, സമന്വയ വിദ്യാഭ്യാസ സമുച്ചയം, കാരുണ്യ പ്രവര്‍ത്തനത്തിനുള്ള സെല്‍ എന്നിവയും ഇതോടൊപ്പം പ്രവര്‍ത്തനം തുടങ്ങും.
കോളജ് പ്രഖ്യാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുല്‍ ഹക്കീം ഹുദവി ഇര്‍ഷാദി സ്വാഗതം പറയും. എസ്.എം.എഫ് സംസ്ഥാന പ്രോജക്ട് വിംഗ് അംഗം ജാബിര്‍ ഹുദവി ചാനടുക്കം പദ്ധതി അവതരിപ്പിച്ചു. മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ക്ക് കളനാട് സി.എം ഉസ്താദ് ഇസ്ലാമിക് സെന്ററിന്റെ ഉപഹാരം ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് സമ്മാനിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ് ഉദുമ മണ്ഡലം പ്രസിഡണ്ട് നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ അമാനി, കളനാട് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹാജി കോളിത്തിടില്‍, ട്രഷറര്‍ ഇബ്രാഹിം ഉപ്പ്, ഉമ്പു ഹാജി തായല്‍, കല്ലട്ര മാഹിന്‍ ഹാജി, കാപ്പില്‍ കെ.ബി.എം ശരീഫ്, ഇല്ല്യാസ് കട്ടക്കാല്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ ഖാദര്‍ സഅദി പള്ളങ്കോട്, താജുദ്ദീന്‍ ദാരിമി, അഹമ്മദ് മൗലവി, ടി.കെ അബ്ദുല്‍ റഹ്മാന്‍ പ്രസംഗിച്ചു.
Post a Comment
0 Comments