Type Here to Get Search Results !

Bottom Ad

മലയോര മേഖലയോടുള്ള അവഗണന: ബദിയടുക്കയിൽ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു


ബദിയടുക്ക: (www.evisionnews.in)മലയോര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി പി.ഡബ്ല്യു.ഡി. ഓഫീസിന് മുമ്പില്‍ നടത്തുന്ന അനശ്ചിതകാല സത്യാഗ്രഹം 21 ദിവസം പിന്നിട്ടു.സമരത്തിന്റെ ഭാഗമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ബദിയടുക്ക പൊതുമരാമത്ത് ഓഫീസിന് മുന്നിലെ റോഡ് ഉപരോധിച്ചു. സെ ക്രട്ടറിയേറ്റിന് മുന്നില്‍ കരച്ചില്‍ സമരം നടത്തി ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം ഉപേക്ഷിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന പാത നാട്ടുകാര്‍ ഉപരോധിച്ചത്. ബാലകൃഷ്ണ വോർക്കുഡ്‌ലു ഉപരോധം ഉദ്ഘാടനം ചെയ്തു.മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാസർകോടിനോട് കാണിക്കുന്ന അവഗണന മാറ്റണമെന്നും, മലയോര റോഡ് നവീകരിക്കുന്നതിനുള്ള ഫണ്ട് ഈ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. . സമാധാനപരമായി നടക്കുന്ന ഈ സമരം ഇനിയും കണ്ടില്ലെന്ന് നടിക്കുകയും ഇന്നത്തെ ബജറ്റില്‍ ഇതിനുള്ള തുക നീക്കി വെക്കാതിരിക്കുകയും ചെയ്താല്‍ ഇനിയുള്ള ദിവസങ്ങളില്‍ അതിശക്തമായ സമരമുഖമായിരിക്കും കാണാനിരിക്കുക എന്നും സമര സമിതി ഭാരവാഹികള്‍ അറിയിച്ചു. 
ഈ സമരം ജനങ്ങള്‍ എറ്റെടുത്തു കഴിഞ്ഞുവെന്നും അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ ഉപരോധ സമരത്തിന് ഇത്രയും ജന പങ്കാളിത്തം ഉണ്ടായതെന്നും സമരസമിതി കണ്‍വീനര്‍ ബാലകൃഷ്ണ ഷെട്ടി പറഞ്ഞു. ഉപരോധത്തിനിടെ എന്‍. ഹമീദ് നല്‍ക്ക കുഴഞ്ഞു വീണത് പരിഭ്രാന്തി പരത്തി. ഉടന്‍ തന്ന അദ്ദേഹത്തെ ബദിയടുക്ക കെ..എം.സി. ആശുപത്രിയില്‍ എത്തിച്ചു. 


സമര പന്തലില്‍ സത്യാഗ്രഹം കിടക്കുന്ന കുമ്പഡാജെ പഞ്ചായത്ത് മെമ്പര്‍ എസ്. മുഹമ്മദ് , പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ക്ക് അഭിവാദ്യം അർപ്പിച്ച് അവിനാശ് റൈ, എണ്‍മകജെ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡഡന്‍റ് സോമശേഖര.ജെ.എസ്., ജ്ഞാനദേവ് ഷേണായി, നാരായണ ഭട്ട് മെര്‍ക്കള, ഗാംഫീര്‍ പെര്‍ള, ജഗന്നാഥ ആള്‍വ, അഷ്റഫ് മുനിയൂര്‍, അലി തുപ്പക്കല്‍, അലി മാവിനകട്ട, നൗഷാദ് മാടത്തടുക്ക, മൊയ്തു മുനിയൂര്‍, ബിജു എബ്രഹാം, നവീന്‍ കിന്നിംഗാര്‍, ജീവന്‍ തോമസ്, സി.കെ.ചന്ദ്രന്‍, അബ്ദുല്‍ റഹ്മാന്‍ പെര്‍ള തുടങ്ങിയവര്‍ സംസാരിച്ചു.

keywords-badiyadukka-mahin kelot-rod protest 

Post a Comment

0 Comments

Top Post Ad

Below Post Ad