Type Here to Get Search Results !

Bottom Ad

നീതി തേടി ഇനി എങ്ങോട്ട് പോകും



ജുനൈദ് ഹനീഫി 
ഉളിയത്തടുക്ക

മതപരിവര്‍ത്തനം എന്ന ലേബലില്‍ കൊടിഞ്ഞിയിലെ ഫൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാളിന്നിരയാക്കി. അക്രമികള്‍ കുറച്ചുകാലം ജയില്‍വാസം അനുഭവിച്ചു. (www.evisionnews.in)ഇപ്പോള്‍ ജാമ്യത്തിന്റെ ബലത്തില്‍ നാട്ടില്‍ വിലസിക്കൊണ്ടിയിരിക്കുന്നു. കാസര്‍കോട് പണ്ടു മുതലേ വര്‍ഗീയതക്ക് വേരോട്ടമുള്ള മണ്ണാണ്. ഇവിടത്തെ ഹിന്ദു മുസ്ലിം സൗഹാര്‍ദത്തില്‍ വിള്ളലുണ്ടാക്കാനായി അന്യസംസ്ഥാനമായ കര്‍ണാടകത്തിന് പോലും ആര്‍.എസ്.എസ് ഗുണ്ടകള്‍ ചേക്കേറുന്നുവെന്ന വസ്തുത ആര്‍ക്കും അവിശ്വസിക്കാനാവുന്നതല്ല. കാസര്‍കോട് ചൂരിയിലെ പള്ളി മുഅദ്ദിനെ താമസസ്ഥലത്ത് വെട്ടിനുറുക്കിയ സംഭവം ഇതിന്റെ ഏറ്റവും ഒടുക്കത്തേതാണ്.

നമ്മുടെ രാജ്യത്ത് ഓരോ പൗരന്റെയും സംരക്ഷണത്തിനുത്തരവാദികളായ നീതി ന്യായ വ്യവസ്ഥക്കും പോലീസ് സമ്പ്രദായത്തിന്നുമേറ്റ അപജയമായി വിലയിരുത്തേണ്ടിവരും ഭൂതകാലം (www.evisionnews.in)പരിശോധിക്കുമ്പോള്‍... സൗമ്യ മുതല്‍ ആരാധനാലയത്തിനകത്ത് കയറി നിഷ്ഠൂരമായ അരുംകൊലക്കിരയായ മടിക്കേരി സ്വദേശി മുഹമ്മദ് റിയാസ് വരെ ഒരു പരിധിയോളം ഇപ്പറഞ്ഞ വിഭാഗത്തിന്റെ കെടുകാര്യസ്ഥതക്കുള്ള ഇരകളായിത്തീരുന്നവരാണ്. മറ്റൊരു വശത്ത് നമ്മുടെ രാജ്യം ഭരിക്കുന്നത് ഏറ്റവും വലിയ ആര്‍.എസ്.എസ് കശാപ്പുകാരനായി കുപ്രസിദ്ധി നേടിയെടുത്ത ഒരു വ്യക്തിയെ അധ്യക്ഷ സ്ഥാനത്തേക്ക് അലങ്കരിയിച്ചിട്ടുള്ള പാര്‍ട്ടിയും കൂടിയാണ്... കൊലപാതകങ്ങള്‍ തുടര്‍ക്കഥയാക്കുന്നതില്‍ സംഘികള്‍ക്ക് ഇതില്‍ കൂടുതല്‍ ഊര്‍ജം മറ്റെവിടെന്നു കിട്ടുവാന്‍..... 

ഏതെങ്കിലും ഒരു സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് വരുമ്പോഴേക്കും അവിടെ സ്റ്റേജ് കെട്ടി വര്‍ഗീയ വിഷം ഇളക്കിവിട്ട് (www.evisionnews.in)വികസനമല്ല, വര്‍ഗീയ ധ്രുവീകരണമാണ് ഞങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന് തെളിയിച്ചുക്കൊണ്ടിയിരിക്കുന്ന നമ്മുടെ ഈ പ്രധാന മന്ത്രിയുടെ രാജ്യത്ത് എന്നാണ് നീതിയും സമാധാനവും പുലരുക?.. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ തോക്കിനിരയാക്കിയ നാഥുറാം ഗോഡ്‌സെയുടെ ചരമദിനം കൊട്ടിയാഘോഷിച്ചു ആനന്ദം കണ്ടെത്തുന്ന ഒരു സംഘത്തിന്റെ നിര്‍ദ്ദേശം അക്ഷരംപ്രതി നടപ്പില്‍ വരുത്തുന്ന ഒരു പാര്‍ട്ടിയുടെ കയ്യിലാണ് രാജ്യത്തിന്റെ കടിഞ്ഞാണെന്നോര്‍ക്കുമ്പോള്‍ ഓരോ പൗരനും ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കാനേ നിര്‍വാഹമുള്ളൂ. ഗാന്ധിജി സ്വപ്നം കണ്ട മതേതരത്വത്തിന്റെയും ശാന്തിയുടെയും സഹിഷ്ണുതയുടെയും (www.evisionnews.in)ഇന്ത്യയാവട്ടെ നന്മയുള്ള രാജ്യം കെട്ടിപ്പടുക്കുവാനായി ജാതി മത ഭേദമെന്യേ നാം ഓരോരുത്തരും കാംക്ഷിക്കേണ്ടതെന്നുള്ള വസ്തുത വിളിച്ചോതുന്നതാണ് വര്‍ത്തമാനകാല സംഭവ വികാസങ്ങളൊക്കെയും സൂചിപ്പിക്കുന്നതെന്ന സത്യം നാം വിസ്മരിച്ചുപോവരുത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad